ഫുൾഹാം യുവ ഫുൾബാക്ക് ലീഡ്സ് യുണൈറ്റഡിൽ

- Advertisement -

പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടിയ ലീഡ്സ് യുണൈറ്റഡ് ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കിയിരിക്കുകയാണ്‌. പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടിയ ക്ലബ് തന്നെ ആയ ഫുൾഹാമിൽ നിന്ന് ഒരു യുവതാരത്തെ ആണ് ലീഡ്സ് വാങ്ങിയത്. യുവ ഫുൾബാക്കായ കോഡി ഡ്രമയാണ് ലീഡ്സ് യുണൈറ്റഡിൽ എത്തിയത്. 18കാരനായ താരം 2024 വരെയുള്ള കരാറിൽ ഒപ്പുവെച്ചു. ഈ കഴിഞ്ഞ സീസണിൽ ഫുൾഹാമിന്റെ അണ്ടർ 23 ടീമിലായിരുന്നു കോഡി കളിച്ചിരുന്നത്.

പ്രീമിയർ ലീഗ് 2വിൽ ഫുൾഹാമിനു വേണ്ടി ഇരുപതോളം മത്സരങ്ങൾ താരം കളിച്ചിരുന്നു. സീനിയർ ടീമിനായി ഇതുവരെ കളിക്കാനായിരുന്നില്ല. എങ്കിലും താരത്തിൽ വലിയ പ്രതീക്ഷ തന്നെ ബിയെൽസയും ലീഡ്സും വെക്കുന്നു. പ്രീമിയർ ലീഗിനു വേണ്ടി തയ്യാറാകുന്ന ലീഡ്സ് ഈ ഒരാഴ്ചക്ക് ഇടയിൽ സ്വന്തമാക്കുന്ന മൂന്നാമത്തെ യുവതാരമാണ് കോഡി.

Advertisement