രണ്ടാം ഇന്നിംഗ്സിലും ഓസ്ട്രേലിയ മികച്ച നിലയിൽ

പാക്കിസ്ഥാനെ 148 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം ഫോളോ ഓൺ ആവശ്യപ്പെടാതെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിലും മികച്ച നിലയിൽ. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 81/1 എന്ന നിലയിലാണ്.

ഡേവിഡ് വാർണറെ നഷ്ടമായ ടീമിന് 489 റൺസിന്റെ ലീഡാണ് കൈവശമുള്ളത്. 35 റൺസുമായി ഉസ്മാൻ ഖവാജയും 37 റൺസ് നേടി മാർനസ് ലാബൂഷാനെയുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

ഏഴ് റൺസ് നേടിയ വാർണറുടെ വിക്കറ്റ് ഹസൻ അലിയാണ് നേടിയത്.