“ആരും ഞങ്ങൾ സെമി ഫൈനൽ വരെ എത്തുമെന്ന് പ്രവചിച്ചിരുന്നില്ല”

Blasters

ഐ എസ് എല്ലിൽ ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ ഡോഗ്സ് ആണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഞങ്ങൾ സെമി ഫൈനലിൽ എത്തും എന്ന് ആരും പ്രവചിച്ചിരുന്നില്ല എന്ന് ഇവാൻ പറഞ്ഞു. സീസൺ തുടങ്ങുന്ന സമയത്ത് ആരും ഞങ്ങളിൽ പ്രതീക്ഷ വെച്ചിരുന്നില്ല. അവിടെ നിന്ന് ഞങ്ങൾ സെമി വരെ എത്തി. അതും കഴിഞ്ഞ സീസണിൽ നേടിയതിനേക്കാൾ ഇരട്ടി ഗോളുകൾ നേടിക്കൊണ്ട്. ഇവാൻ പറഞ്ഞു.

ഇത് കഠിന പ്രയത്നത്തിന്റെ ഫലമാണ്. അവസാന എഴുമാസാമായി ഈ ടീമിനായി ഒരോരുത്തരും അവരുടെ എല്ലാം നൽകുകയാണ്. കോവിഡ് വന്നിട്ടും ബയോ ബബിളിലെ മാനസിക സമ്മർദ്ദങ്ങൾ മറികടന്നും ഇവിടെ വരെ എത്തിയതിന് ഈ ടീം കയ്യടികൾ അർഹിക്കുന്നുണ്ട് എന്നും ഇവാൻ പറഞ്ഞു.