മാക്സ്‌വെലിന് നാലു വിക്കറ്റ്, ഓസ്ട്രേലിയക്ക് ജയിക്കാൻ 233 റൺസ്

ഓസ്ട്രേലിയയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ഏകദിന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡിന് 232/9 റൺസ് എടുക്കാനെ ആയുള്ളൂ. ഇന്ന് ബൗളിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ആ തീരുമാനം ശരിയായിരുന്നു എന്ന് കാണിക്കുന്നതാണ് പിന്നീട് കാണാൻ ആയത്‌. മാക്സ്‌വെലിന്റെ മികച്ച ബൗളിംഗ് ഓസ്ട്രേലിയക്ക് കരുത്തായി. മാക്സ്‌വെൽ നാലു വിക്കറ്റുകൾ വീഴ്ത്തി.

വില്യംസൺ, ലാതം, ഡാരി മിച്ചൽ, ബ്രേസ്വെൽ എന്നിവരുടെ വിക്കറ്റുകൾ ആണ് മാക്സ്‌വെൽ നേടിയത്‌. ജോഷ് ഹേസൽവൂഡ് മൂന്ന് വിക്കറ്റും സ്റ്റാർക്ക് സാമ്പ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

ഓസ്ട്രേലിയ

46 റൺസ് എടുത്ത കോണ്വെ, 45 റൺസ് എടുത്ത വില്യംസൺ, 43 റൺസ് എടുത്ത ലാതം എന്നിവർ മാത്രമാണ് ബാറ്റു കൊണ്ട് ന്യൂസിലൻഡിനായി തിളങ്ങിയത്.