അത്ഭുത തിരിച്ചുവരവുമായി ഓസ്ട്രേലിയ, ശ്രീലങ്കയെ 128 റൺസിനൊതുക്കി

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരെ മികച്ച നിലയിൽ നിന്ന് കൂപ്പുകുത്തി ശ്രീലങ്ക. ഒരു ഘട്ടത്തിൽ 100/1 എന്ന നിലയിലായിരുന്ന ശ്രീലങ്ക ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 19.3 ഓവറിൽ 128 റൺസിന് ഓള്‍ഔട്ട് ആകുയായിരുന്നു.

12ാം ഓവറിലെ അവസാന പന്ത് എറിയുവാന്‍ മിച്ചൽ സ്റ്റാര്‍ക്ക് എത്തുമ്പോള്‍ 100 റൺസായിരുന്നു ഓസ്ട്രേലിയയ്ക്കെതിരെ ബാറ്റ് ചെയ്യാനിറങ്ങിയ ശ്രീലങ്ക നേടിയത്. പിന്നീടുള്ള 8.1 ഓവറിൽ ടീം വെറും 28 റൺസ് നേടിയപ്പോള്‍ 9 വിക്കറ്റാണ് ടീമിന് നഷ്ടമായത്.

ധനുഷ്ക ഗുണതിലക(26) അതിവേഗത്തിൽ സ്കോറിംഗ് നടത്തി പുറത്തായപ്പോള്‍ 39 റൺസായിരുന്നു ലങ്ക നേടിയത്. അവിടെ നിന്ന് പതും നിസ്സങ്കയും(36) ചരിത് അസലങ്കയും(38) ചേര്‍ന്ന് 61 റൺസാണ് ആതിഥേയര്‍ക്കായി നേടിയത്. അവിടെ നിന്ന് ഹാസൽവുഡും മിച്ചൽ സ്റ്റാര്‍ക്കും ചേര്‍ന്ന് ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

സന്ദര്‍ശകര്‍ക്കായി ഹാസൽവുഡ് നാലും മിച്ചൽ സ്റ്റാര്‍ക്ക് മൂന്നും വിക്കറ്റാണ് നേടിയത്.