ആദ്യ സെഷനിൽ ഓസ്ട്രേലിയയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

ഗോളിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. ഉസ്മാന്‍ ഖവാജ(37), ഡേവിഡ് വാര്‍ണര്‍(5) എന്നിവരുടെ വിക്കറ്റ് നഷ്ടമായപ്പോള്‍ ഓസ്ട്രേലിയ 99/2 എന്ന നിലയിലാണ് 30 ഓവറുകള്‍ അവസാനിക്കുമ്പോള്‍.

42 റൺസുമായി മാര്‍നസ് ലാബൂഷെയിനും 13 റൺസ് നേടി സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസിലുള്ളത്. വാര്‍ണറെ തുടക്കത്തിൽ തന്നെ നഷ്ടമായ ശേഷം 55 റൺസാണ് രണ്ടാം വിക്കറ്റിൽ ഖവാജയും ലാബൂഷെയിന്‍ ചേര്‍ന്ന് നേടിയത്.

ലഞ്ച് വരെ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഓസ്ട്രേലിയ മുന്നോട്ട് പോകുമെന്ന് തോന്നിപ്പിച്ച് നിമിഷത്തിലാണ് ഓസ്ട്രേലിയയ്ക്ക് ഖവാജയുടെ വിക്കറ്റ് നഷ്ടമായത്. അതിന് ശേഷം സ്മിത്തും ലാബുഷെയിനും ചേര്‍ന്ന് 29 റൺസ് മൂന്നാം വിക്കറ്റിൽ നേടിയിട്ടുണ്ട്.