അവസാന പത്തോവറില്‍ എന്താണ് സംഭവിച്ചതെന്ന് ഓസ്ട്രേലിയ പരിശോധിക്കണം

- Advertisement -

രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയെങ്കിലും 24 റണ്‍സിന്റെ തോല്‍വി ടീമിന് ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. 149/8 എന്ന നിലയില്‍ വന്‍ തകര്‍ച്ചയിലേക്ക് വീഴുയായിരുന്ന ഇംഗ്ലണ്ട് പിന്നീട് 231 റണ്‍സിലേക്ക് എത്തുകയായിരുന്നു. ആദില്‍ റഷീദ്- ടോം കറന്‍ കൂട്ടുകെട്ടിനെ തകര്‍ക്കുവാന്‍ ഓസീസ് ബൗളര്‍മാര്‍ക്കായില്ലെങ്കിലും ഓസ്ട്രേലിയയ്ക്കായി അവര്‍ മികച്ച പ്രകടനം തന്നെയാണ് നടത്തിയത്.

ബൗളിംഗിലെ ആ അവസാന പത്തോവറില്‍ എന്താണ് സംഭവിച്ചതെന്ന് ഓസ്ട്രേലിയ പരിശോധിക്കേണ്ട ഒന്നാണെന്നാണ് പാറ്റ് കമ്മിന്‍സ് വ്യക്തമാക്കിയത്. അവസാന പത്തോവറില്‍ 80ലധികം റണ്‍സാണ് ടീം വഴങ്ങിയത്. അതില്‍ ഒരു 40-50 റണ്‍സ് അധികം നല്‍കിയതാണെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും പാറ്റ് കമ്മിന്‍സ് അഭിപ്രായപ്പെട്ടു.

ഈ തോല്‍വി വളരെ പ്രയാസകരമാണെന്നും മനസ്സില്‍ നിന്ന് അത് ഒഴിവാക്കി നിര്‍ത്തുവാന്‍ തനിക്ക് നല്ല പ്രയാസം തോന്നുന്നുണ്ടെന്നും പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി.

Advertisement