ഹൈദ്രാബാദില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ

ഹൈദ്രാബാദില്‍ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. ടി20 പരമ്പര സ്വന്തമാക്കി വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെയാണ് ഓസ്ട്രേലിയ ഇന്നത്തെ മത്സരത്തിനെത്തുന്നത്. ഓസ്ട്രേലിയയ്ക്കായി ആഷ്ടണ്‍ ടര്‍ണര്‍ തന്റെ അരങ്ങേറ്റം ഇന്ന് നടത്തും. ഓസ്ട്രേലിയയ്ക്ക് വേണ്ടി ഏകദിന തൊപ്പിയണിയുന്ന 228ാമത് താരമാണ് ആഷ്ടണ്‍ ടര്‍ണര്‍. ഓസ്ട്രേലിയന്‍ ടീമിലേക്ക് അലക്സ് കാറെ വരുമ്പോള്‍ ജൈ റിച്ചാര്‍ഡ്സണ്‍ പുറത്ത് പോകുന്നു.

അതേ സമയം ഇന്ത്യ ചഹാലിനു വിശ്രമം നല്‍കുകയാണെന്ന് അറിയിച്ചിട്ടുണ്ട്. പകരം കുല്‍ദീപ് യാദവ് ടീമിലേക്ക് എത്തും. താരങ്ങളെ മാറ്റി മാറ്റിയാവും പരമ്പരയില്‍ പരീക്ഷിക്കുക എന്നും കോഹ്‍ലി അറിയിച്ചു. ടോപ് ഓര്‍ഡറില്‍ രോഹിത്തും ശിഖര്‍ ധവാനും തന്നെ കളത്തിലിറങ്ങുമെന്നും വിരാട് കോഹ്‍ലി

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, മാര്‍ക്കസ് സ്റ്റോയിനിസ്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ഗ്ലെന്‍ മാക്സ്വെല്‍, ആഷ്ടണ്‍ ടര്‍ണര്‍, അലെക്സ് കാറെ, നഥാന്‍ കോള്‍ട്ടര്‍ നൈല്‍, പാറ്റ് കമ്മിന്‍സ്, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ്, ആഡം സംപ

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി, അമ്പാട്ടി റായിഡു, കേധാര്‍ ജാഥവ്, എംഎസ് ധോണി, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.