പാകിസ്താനെതിരെ മികച്ച തുടക്കം മുതലാക്കാനാവാതെ ഓസ്ട്രലിയ

- Advertisement -

പാകിസ്താനെതിരെയുള്ള ആദ്യ ടെസ്റ്റിൽ മൂന്നാം ദിവസം ചായക്ക് പിരിയുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എടുത്ത് ഓസ്ട്രേലിയ. മികച്ച തുടക്കം ലഭിച്ചിട്ടും 38 റൺസിനിടെ അഞ്ച് വിക്കറ്റ് നഷ്ട്ടപെടുത്തിയതാണ് ഓസ്ട്രലിയക്ക് തിരിച്ചടിയായത്. ബിലാൽ ആസിഫിന്റെ മികച്ച ബൗളിങ്ങും പാകിസ്താന് തുണയായി. ബിലാൽ ആസിഫ് 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് അബ്ബാസ് ഒരു വിക്കറ്റ് വീഴ്ത്തി.

ആദ്യ വിക്കറ്റിൽ ഉസ്മാൻ ഖവാജ – ഫിഞ്ച് സഖ്യം 142 റൺസിന്റെ ശക്തമായ കൂട്ടുകെട്ടാണ് ഓസ്ട്രേലിയക്ക് നൽകിയത്. എന്നാൽ തുടർന്ന് വന്നവരിൽ മിച്ചൽ മാർഷ് മാത്രമാണ് രണ്ടക്കം കടന്നത്. ഖവാജ 85 റൺസും ആരോൺ ഫിഞ്ച് 62 റൺസുമെടുത്ത് പുറത്തായി. മാർഷും പെയ്‌നുമാണ് ഇപ്പോൾ ക്രീസിൽ.

പാകിസ്താന് ഇപ്പോൾ 302 റൺസിന്റെ ലീഡാണ് ഉള്ളത്.

Advertisement