ഓപ്പണര്‍മാരെ തുടക്കത്തിലേ നഷ്ടമായെങ്കിലും അനായാസ വിജയവുമായി ഓസ്ട്രേലിയ

Australia

ഡേവിഡ് വാര്‍ണറെയും ആരോൺ ഫിഞ്ചിനെയും തുടക്കത്തിൽ തന്നെ നഷ്ടമായി 16/2 എന്ന നിലയിലേക്ക് വീണുവെങ്കിലും ഓസ്ട്രേലിയയെ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലേക്ക് നയിച്ച് സ്റ്റീവന്‍ സ്മിത്തും അലക്സ് കാറെയും.

ഇരുവരും ചേര്‍ന്ന് 84 റൺസ് മൂന്നാം വിക്കറ്റിൽ നേടിയപ്പോള്‍ ഓസ്ട്രേലിയ 14.4 ഓവറിൽ 8 വിക്കറ്റ് വിജയം കരസ്ഥമാക്കുകയായിരുന്നു. സ്റ്റീവന്‍ സ്മിത്ത് 47 റൺസും അലക്സ് കാറെ 26 റൺസും നേടി പുറത്താകാതെ നിന്നു.

ഡേവിഡ് വാര്‍ണറുടെയും(13) ആരോൺ ഫിഞ്ചിന്റെയും(1) വിക്കറ്റ് റിച്ചാര്‍ഡ് എന്‍ഗാരാവയാണ് നേടിയത്. 14.4 ഓവറിൽ 100 റൺസ് നേടിയാണ് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയത്.