ജെയിംസ് പാറ്റിൻസണെ വിലക്കി ക്രിക്കറ്റ് ഓസ്ട്രേലിയ

അടുത്ത ദിവസം തുടങ്ങാനിരിക്കുന്ന പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നിന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജെയിംസ് പാറ്റിൻസണ് വിലക്ക്. ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെ വിക്ടോറിയക്ക് വേണ്ടി കളിക്കുമ്പോൾ എതിർ താരത്തെ അധിക്ഷേപിച്ചതിനാണ് താരത്തെ ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയത്. ഇതോടെയാണ് ഗാബയിൽ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഒന്നാം ടെസ്റ്റിൽ നിന്ന് താരം പുറത്തായത്. താരത്തിന്റെ പകരക്കാരനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചിട്ടില്ല.

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പെരുമാറ്റ ചട്ടത്തിലെ ലെവൽ 2 തെറ്റിച്ചതാണ് താരത്തിന് വിനയായത്. കഴിഞ്ഞ 18 മാസത്തിനിടെ താരത്തിന്റെ മൂന്നമത്തെ കുറ്റമായിരുന്നു ഇത്. ഇതോടെയാണ് ഒരു മത്സരത്തിൽ നിന്ന് താരത്തെ വിലക്കൻ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചത്. കുറ്റം ഏറ്റുപറഞ്ഞ പാറ്റിൻസൺ എതിർ താരത്തോടും അമ്പയർമാരോടും മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. ബ്രിസ്‌ബണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ പാറ്റിൻസൺ ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.

Previous articleപരിക്ക് മാറി, ഗലേയോ തിരികെ എത്തി!!
Next article“ബ്രസീലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നെങ്കിൽ അഞ്ച് ലോകകപ്പ് കൂടി നേടിയേനെ”