“ബ്രസീലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നെങ്കിൽ അഞ്ച് ലോകകപ്പ് കൂടി നേടിയേനെ”

- Advertisement -

ബ്രസീലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നെങ്കിൽ ഒരു അഞ്ച് ലോക കപ്പ് കിരീടങ്ങൾ കൂടി ബ്രസീൽ നേടിയെനെ എന്ന് ഡാനിലോ. ബ്രസീലിയൻ പ്രതിരോധതാരമായ ഡാനിലോ റയൽ മാഡ്രിഡിലും യുവന്റസിലും റൊണാൾഡോയുടെ സഹ താരമാണ്. ലോകകപ്പ് നേടിയ രാജ്യങ്ങളുടെ പട്ടികയിൽ 5 ലോകകപ്പുമായി ബ്രസീലാണ് ഇപ്പോൾ ഒന്നാമതുള്ളത്.

ജർമ്മനി നാല് ലോകകപ്പുകളാണ് നേടിയിട്ടുള്ളത്. ബ്രസീലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നെങ്കിൽ അഞ്ച് ലോകകപ്പുകൾ കൂടി ബ്രസീൽ നേടിയേനെ എന്ന് റൊണാൾഡോ തന്നോട് സൂചിപ്പിച്ചിരുന്നതായും ഡാനിലോ പറഞ്ഞു. പോർച്ചുഗല്ലിനൊപ്പം യൂറോ കപ്പും ലീഗ് ഓഫ് നേഷൻസ് കപ്പും ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിട്ടുണ്ട്. 98 ഗോളുകളാണ് പോർച്ചുഗല്ലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിട്ടുള്ളത്.

Advertisement