വിന്‍ഡീസ് പരമ്പരയ്ക്കുള്ള പ്രാഥമിക സംഘത്തെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

വെസ്റ്റിന്‍ഡീസിനെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയ്ക്കുള്ള പ്രാഥമിക സംഘത്തെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പരമ്പരയ്ക്കായി 23 അംഗ സംഘത്തെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈയിലാണ് പരമ്പര നടക്കുന്നത്. അതേ സമയം ഇപ്പോള്‍ ഗ്ലാമോര്‍ഗനായി കൗണ്ടി കളിക്കുന്ന മാര്‍നസ് ലാബൂഷാനെയെ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ആരോണ്‍ ഫിഞ്ച് നയിക്കുന്ന സംഘത്തില്‍ ഐപിഎല്‍ കളിച്ച പ്രധാന താരങ്ങളെല്ലാം ഉള്‍പ്പെടുന്നുണ്ട്. ടി20 ലോകകപ്പിനുള്ള മികച്ച പരിശീലനമാകും നിലവിലെ ചാമ്പ്യന്മാരും രണ്ട് തവണ ഐസിസി ടി20 ലോകകപ്പ് സ്വന്തമാക്കിയ വെസ്റ്റിന്‍ഡീസുമായുള്ള പരമ്പരയെന്ന് ഓസ്ട്രേലിയന്‍ സെലക്ടര്‍ ട്രെവര്‍ ഹോഹന്‍സ് പറഞ്ഞു.

ഓസ്ട്രേലിയ പ്രാഥമിക സംഘം: Aaron Finch (c), Ashton Agar, Jason Behrendorff, Alex Carey, Pat Cummins, Josh Hazlewood, Moises Henriques, Mitchell Marsh, Glenn Maxwell, Riley Meredith, Josh Philippe, Kane Richardson, Jhye Richardson, Tanveer Sangha, D’Arcy Short, Steve Smith, Mitchell Starc, Marcus Stoinis, Mitchell Swepson, Andrew Tye, Matthew Wade, David Warner, Adam Zampa.