മെസ്സിയുടെ ക്യാമ്പ്നുവിലെ അവസാന മത്സരമാവരുത് ഇത് എന്ന് ആൽബ

ഇന്നലെ ലാലിഗയിൽ സെൽറ്റ വിഗോയോട് ബാഴ്സലോണ തോറ്റ മത്സരം ചിലപ്പോൾ ലയണൽ മെസ്സിയുടെ ബാഴ്സലോണ ഹോം ഗ്രൗണ്ടിലെ അവസാന മത്സരമായേക്കാം. ഇതുവരെ ആയി ബാഴ്സലോണയിൽ കരാർ പുതുക്കാൻ മെസ്സി തയ്യാറായിട്ടില്ല. മെസ്സിയുടെ കരാർ ഈ മാസത്തോടെ അവസാനിക്കാൻ ഇരിക്കുകയാണ്. എന്നൽ മെസ്സിയുടെ ക്യാമ്പ്നുവിലെ അവസാന മത്സരമായിരിക്കരുത് ഇന്നലെ കഴിഞ്ഞത് എന്ന് സഹതരം ജോർദി ആൽബ പറഞ്ഞു.

മെസ്സി എന്ത് തീരുമാനം എടുക്കും എന്ന് തനിക്ക് അറിയില്ല. പക്ഷെ ഈ പരാജയം ആകരുത് മെസ്സിയുടെ ക്യാമ്പ്നുവിലെ അവസാന ഓർമ്മ. അതുകൊണ്ട് തന്നെ മെസ്സി ബാഴ്സലോണയിൽ തുടരണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും ആൽബ പറഞ്ഞു. ഇന്നലെ പരാജയപ്പെട്ടതോടെ ബാഴ്സലോണയുടെ ലാലിഗ കിരീട പോരാട്ടം അവസാനിച്ചിരുന്നു. ഇനി സമ്മറിൽ മെസ്സിയെ നിലനിർത്തുന്നതിലാകും ബാഴ്സലോണയുടെ പ്രധാന ശ്രദ്ധ.