ഓസ്ട്രേലിയക്ക് 10 വിക്കറ്റ് വിജയം

ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 10 വിക്കറ്റ് വിജയം. ശ്രീലങ്കയെ രണ്ടാം ഇന്നിങ്സ വെറും 113 റൺസിന് എറിഞ്ഞ് ഇടാൻ ഇന്ന് ഓസ്ട്രേലിയക്ക് ആയി. ആകെ അഞ്ചു റൺസ് മാത്രമേ ഓസ്ട്രേലിയക്ക് ജയിക്കാൻ വേണ്ടിയിരുന്നുള്ളൂ. അവർ നാലു പന്ത് കൊണ്ട് തന്നെ ലക്ഷ്യത്തിലേക്ക് എത്തി. സിക്സ് അടിച്ചു കൊണ്ട് വാർണർ ആണ് വിജയ റൺ നേടിയത്.

നാലു വിക്കറ്റ് വീതം എടുത്ത ലിയോണും ഹെഡും ആണ് രണ്ടാം ഇന്നിങ്സിൽ ശ്രീലങ്കയെ തകർത്തത്. സ്വെപ്സണും രണ്ട് വിക്കറ്റ് എടുത്തു. 23 റൺസ് എടുത്ത കരുണരത്നെ ആയിരുന്നു രണ്ടാം ഇന്നിങ്സിൽ ശ്രീലങ്കയുടെ ടോപ് സ്കോറർ. ഏഞ്ചലോ മാത്യൂസ് കോവിഡ് കാരണം പുറത്തായതും ശ്രീലങ്കയ്ക്ക് തിരിച്ചടിയായി.

സമ്മറി;

ശ്രീലങ്ക ആദ്യ ഇന്നിങ്സ് : 212-10
ഓസ്ട്രേലിയ ആദ്യ ഇന്നിങ്സ് : 321-10
ശ്രീലങ്ക രണ്ടാം ഇന്നിങ്സ് : 113-10
ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് : 10-0