രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 419 റൺസിന്റെ വിജയം

Picsart 22 12 11 11 56 07 771

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ 2-0 ന് തൂത്തുവാരി. രണ്ടാം ടെസ്റ്റിൽ 419 റൺസിന് ആണ് ഓസ്ട്രേലിയ വിജയിച്ചുത്. അഡ്‌ലെയ്ഡിൽ ഇന്ന് വെസ്റ്റ് ഇൻഡീസ് തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സിൽ വെറും 77 റൺസിന് പുറത്തായി. ഇരു ദിവസം ശേഷിക്കെ ആണ് ഓസ്ട്രേലിയ വിജയം പൂർത്തിയാക്കിയത്.

രണ്ടാം ഇന്നിങ്സിൽ സ്റ്റാർകും ബോളണ്ടും നെസെറും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ലിയോൺ ഒരു വിക്കറ്റും വീഴ്ത്തി. വെസ്റ്റിൻഡീസ് നിരയിൽ 17 റൺസ് എടുത്ത ചന്ദ്രപോൾ ആണ് ടോപ് സ്കോറർ ആയത്. ഓസ്ട്രേലിയ നേരത്തെ 199 റൺസിന് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു.

Picsart 22 12 11 11 56 18 639

ആദ്യ ഇന്നിങ്സിൽ ട്രാവിസ് ഹെഡിന്റെയും ലബുഷാനെയുടെയും സെഞ്ച്വറിയുടെ മികവിൽ ഓസ്ട്രേലിയ 511 റൺസ് എടുത്തിരുന്നു. വെസ്റ്റിൻഡീസിന്റെ ആദ്യ ഇന്നിങ്സ് 214 റൺസിൽ അവസാനിച്ചിരുന്നു.