വാര്‍ണര്‍ക്കും പ്രമുഖ താരങ്ങള്‍ക്കും വിശ്രമം, ഇന്ത്യയ്ക്കെതിരെയുള്ള ടി20 സ്ക്വാഡ് പ്രഖ്യാപിച്ച് ഓസ്ട്രേലിയ

Sports Correspondent

വാര്‍ണര്‍
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ. നവംബര്‍ 23ന് ആരംഭിയ്ക്കുന്ന പരമ്പരയിൽ പല മുന്‍ നിര താരങ്ങള്‍ക്കും ടീം വിശ്രമം നൽകിയിട്ടുണ്ട്. ഡേവിഡ് വാര്‍ണര്‍, മിച്ചൽ സ്റ്റാര്‍ക്ക്, ജോഷ് ഹാസൽവുഡ്, പാറ്റ് കമ്മിന്‍സ്, കാമറൺ ഗ്രീന്‍, മിച്ചൽ മാര്‍ഷ് എന്നിവര്‍ക്കാണ് ടീം വിശ്രമം നൽകിയത്.

Ausworldchampions

പാക്കിസ്ഥാനെതിരെയുള്ള സിഡ്നി ടെസ്റ്റിന് ശേഷം ഡേവിഡ് വാര്‍ണര്‍ ടെസ്റ്റിൽ നിന്ന് വിരമിക്കുവാനിരിക്കവേയാണ് ഈ തീരുമാനം. മാത്യു വെയ്ഡ് ആണ് ടീമിനെ നയിക്കുന്നത്.

ഓസ്ട്രേലിയ: Matthew Wade (c), Aaron Hardie, Jason Behrendorff, Sean Abbott, Tim David, Nathan Ellis, Travis Head, Josh Inglis, Glenn Maxwell, Tanveer Sangha, Matt Short, Steve Smith, Marcus Stoinis, Kane Richardson, Adam Zampa.