ലാഹോറിൽ ബാറ്റിംഗ് മറന്ന് ഓസ്ട്രേലിയ, 210 റൺസിന് ഓള്‍ഔട്ട്

Sports Correspondent

പാക്കിസ്ഥാനെതിരെ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഒരു ഘട്ടത്തിൽ 6/3 എന്ന നിലയിലേക്ക് വീണ ടീമിനെ ബെന്‍ മക്ഡര്‍മട്ട്(36), അലക്സ് കാറെ(56), കാമറൺ ഗ്രീന്‍(34), ഷോൺ അബോട്ട്(49) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് 200 കടത്തുവാന്‍ സഹായിച്ചത്.

41.5 ഓവറിൽ 210 റൺസിനാണ് ഓസ്ട്രേലിയ ഓള്‍ഔട്ട് ആയത്. ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയര്‍ എന്നിവര്‍ പാക്കിസ്ഥാനായി 3 വിക്കറ്റ് വീതം നേടി.