രണ്ട് ഗോളുകൾക്ക് പിറകിൽ പോയ ശേഷം പഞ്ചാബിന്റെ തിരിച്ചടി

ഐ ലീഗിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിക്ക് വിജയം‌. ഇന്ന് നടന്ന മത്സരത്തിൽ സുദേവയെ നേരിട്ട പഞ്ചാബ് എഫ് സി രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം പൊരുതി കൊണ്ട് 3-2ന്റെ വിജയം സ്വന്തമാക്കി. അഞ്ചാം മിനുട്ടിൽ ശ്രേയസിന്റെ ഗോളോടെ സുദേവ ആദ്യം തന്നെ ലീഡ് എടുത്തു. 39ആം മിനുട്ടിൽ ജസ്പ്രീത് സിങ് ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി 2-0ന് അവസാനിക്കുകയും ചെയ്തു.

രണ്ടാം പകുതിയിൽ 48ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ പഞ്ചാബ് കളിയിലേക്ക് തിരികെ വന്നു. 49ആം മിനുട്ടിൽ സുമീത് പസിയിലൂടെ പഞ്ചാവ് സമനിലയും കണ്ടെത്തി. ഇത് കഴിഞ്ഞ് 55ആം മിനുട്ടിൽ വീണ്ടും ഒരു സെൽഫ് ഗോൾ കൂടെ പഞ്ചാബിന് അനുകൂലമായി പിറന്നു. ഇതോടെ പഞ്ചാബ് എഫ് സി വിജയം ഉറപ്പിച്ചു.