സിഡ്നിയിൽ മഴ മാറി നാലാം ദിവസത്തെ കളി ആരംഭിച്ചപ്പോള്‍ ഉസ്മാന്‍ ഖവാജയുടെ ഇരട്ട ശതകം നിഷേധിച്ച ഡിക്ലറേഷനുമായി പാറ്റ് കമ്മിന്‍സ് ഏവരെയും ഞെട്ടിക്കുകയായിരുന്നു. ഇരട്ട ശതകത്തിന് 5 റൺസ് അകലെ 195 റൺസിൽ ഖവാജ നിൽക്കുമ്പോള്‍ മൂന്നാം ദിവസത്തെ കളി പൂര്‍ണ്ണമായും മഴ കാരണം നഷ്ടമായിരുന്നു. ഓസ്ട്രേലിയയ്ക്ക് വിജയത്തിനായി ദക്ഷിണാഫ്രിക്കയെ വേഗത്തില്‍ ഔട്ട് ആക്കണമെന്നതിനാലായിരുന്നു പാറ്റ് കമ്മിന്‍സിന്റെ ഈ തീരുമാനം.
ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് പുരോഗമിക്കുമ്പോള്‍ നാലാം ദിവസം 149/6 എന്ന നിലയിൽ ആണ് സന്ദര്‍ശകര്‍. 39 റൺസ് നേടിയ ഖായ സോണ്ടയാണ് ടീമിന്റെ ടോപ് സ്കോറര്‍. ടെംബ ബാവുമ 35 റൺസ് നേടി. ഓസ്ട്രേലിയയുടെ സ്കോറിന് 326 റൺസ് പിന്നിലായാണ് ദക്ഷിണാഫ്രിക്ക ഇപ്പോള്‍.
ആതിഥേയര്‍ക്കായി പാറ്റ് കമ്മിന്‍സ് മൂന്നും ജോഷ് ഹാസൽവുഡ് രണ്ടും വിക്കറ്റാണ് നേടിയത്.