അൽ നാസറിന്റെ ജയം ഡ്രസിങ് റൂമിൽ നിന്ന് ആഘോഷിച്ച് റൊണാൾഡോ

Ronaldo Al Nassar Celebration

സൗദി പ്രൊ ലീഗിൽ എത്തിയതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ സ്വന്തം ടീമിന്റെ ജയം ഡ്രസിങ് റൂമിൽ നിന്ന് അഘിഷിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രീമിയർ ലീഗിൽ കളിക്കുന്ന സമയത്ത് ലഭിച്ച വിലക്കിനെ തുടർന്ന് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കളിക്കാൻ സാധിച്ചിരുന്നില്ല.

തുടർന്നാണ് താരം ഡ്രസിങ് റൂമിൽ നിന്ന് മത്സരം വീക്ഷിച്ചത്. ജേഴ്സി ഒന്നും ഇടാതെ സൈക്കിളിൽ പരിശീലനം നടത്തിക്കൊണ്ടാണ് റൊണാൾഡോ അൽ നാസറിന്റെ മത്സരം വീക്ഷിച്ചത്. മത്സരത്തിൽ റൊണാൾഡോയുടെ ടീമായ അൽ നാസർ അൽ തായിക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളിന്റെ ജയം സ്വന്തമാക്കിയിരുന്നു.