ഓസ്ട്രേലിയൻ ഇതിഹാസം റോഡ് മാർഷ് അന്തരിച്ചു

ഓസ്ട്രേലിയയുടെ ക്രിക്കറ്റിംഗ് ഗ്രേറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന റോഡ് മാര്‍ഷ് അന്തരിച്ചു. 74 വയസ്സായിരുന്നു അദ്ദേഹത്തിന്. കഴിഞ്ഞ വ്യാഴാഴ്ച ഹാര്‍ട്ട് അറ്റാക്ക് വന്ന് അഡിലെയ്ഡിലെ ആശുപത്രിയിൽ താരത്തെ പ്രവേശിപ്പിക്കുകയായിരുന്നു.

96 ടെസ്റ്റ് മത്സരങ്ങളിലും 92 ഏകദിനങ്ങളിലും കളിച്ച താരം ഒരു സമയത്തെ ടെസ്റ്റിലെ റെക്കോര്‍ഡ് വിക്കറ്റ് കീപ്പിംഗ് ഡിസ്മിസ്സലുകള്‍ക്ക് ഉടമ ആയിരുന്നു. 355 ക്യാച്ചുകളും സ്റ്റംപിംഗുകളുമാണ് താരം ടെസ്റ്റിൽ നടത്തിയിട്ടുള്ളത്.

ഓസ്ട്രേലിയയ്ക്കായി ടെസ്റ്റിൽ ശതകം നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായിരുന്നു റോഡ് മാര്‍ഷ്.