ജഡേജയ്ക്ക് അഞ്ച് വിക്കറ്റ്, അശ്വിന് 3, ഓസ്ട്രേലിയ 177

Sports Correspondent

ഇന്ത്യയ്ക്കെതിരെ നാഗ്പൂരിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഒരു ഘട്ടത്തിൽ 84/2 എന്ന നിലയിൽ തിരിച്ചുവരവിന്റെ പാതയിലായിരുന്ന ടീം 177റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 109/5 എന്ന നിലയിൽ നിന്ന് 162/5 എന്ന നിലയിലേക്ക് പൊരുതി നീങ്ങുകയായിരുന്ന ഓസ്ട്രേലിയയ്ക്ക് 15 റൺസ് നേടുന്നതിനിടെ അവസാന അഞ്ച് വിക്കറ്റ് നഷ്ടമായി.

രവീന്ദ്ര ജഡേജ അഞ്ചും രവിചന്ദ്രന്‍ അശ്വിന്‍ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ 49 റൺസ് നേടിയ ലാബൂഷാനെയാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. അലക്സ് കാറെ(36), സ്റ്റീവ് സ്മിത്ത്(37), പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്(31) എന്നിവരാണ് പൊരുതി നോക്കിയ താരങ്ങള്‍.