താൻ സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം വീണ്ടും ദക്ഷിണാഫ്രിക്കയെ നയിക്കാൻ തന്നോട് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ആവശ്യപെട്ടിരുന്നുവെന്ന് എബി ഡിവില്ലേഴ്സ്. 2018ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഡിവില്ലേഴ്സ് വീണ്ടും ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് തിരിച്ചുവരുമെന്ന സൂചനകൾ നൽകിയിരുന്നു.
ദക്ഷിണാഫ്രിക്കക്ക് വേണ്ടി കളിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും ആ സമയത്ത് തന്നെയാണ് ടീമിന്റെ ക്യാപ്റ്റനാവാൻ തന്നോട് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ സജീവമായി പങ്കെടുത്തിട്ടും അന്താരാഷ്ട്ര തലത്തിൽ കളിക്കാൻ തനിക്ക് കഴിവുണ്ടെന്ന് തോന്നിയാൽ മാത്രമേ താൻ തിരിച്ചുവരുകയുള്ളുവെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി.
തന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം താൻ മികച്ച ഫോമിലായിരിക്കണമെന്നതാണെന്നും തന്റെ ഒപ്പമുള്ള താരത്തെക്കാൾ മികച്ച താരമായെങ്കിൽ മാത്രമാണ് താൻ ടീമിൽ കളിക്കാൻ അർഹനെന്നും ഡിവില്ലേഴ്സ് പറഞ്ഞു.