ബാറ്റിംഗ് തകര്‍ന്നു, ശ്രീലങ്ക 105 റൺസിന് പുറത്ത്

ഏഷ്യ കപ്പിലെ ഉദ്ഘാടന മത്സരത്തിൽ ബാറ്റിംഗ് തകര്‍ന്ന് ശ്രീലങ്ക. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ശ്രീലങ്ക 19.4 ഓവറിൽ 105 റൺസിന് ഓള്‍ഔട്ട് ആയി.

ഫസൽഹഖ് ഫറൂഖി 11 റൺസ് വിട്ട് നൽകി അഫ്ഗാനിസ്ഥാനായി 3 വിക്കറ്റ് നേടിയപ്പോള്‍ മുജീബ് ഉര്‍ റഹ്മാനും മുഹമ്മദ് നബിയും രണ്ട് വീതം വിക്കറ്റ് നേടി. 38 റൺസ് നേടിയ ഭാനുക രാജപക്സയാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. ചാമിക കരുണാരത്നേ 31 റൺസ് നേടി.