ഷഹീന്‍ അഫ്രീദി ഏഷ്യ കപ്പിൽ നിന്ന് പുറത്ത്

പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി ഏഷ്യ കപ്പിനില്ല. കാൽമുട്ടിലെ ലിഗമെന്റിലെ പരിക്ക് കാരണം ആണ് താരം ഏഷ്യ കപ്പിൽ നിന്ന് പുറത്ത് പോകുന്നത്. പകരം ഹസന്‍ അലി ടീമിലേക്ക് എത്തുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

താരത്തിന് 4-6 ആഴ്ചത്തെ വിശ്രമം ആവും ആവശ്യമായി വരിക എന്നാണ് മെഡിക്കൽ ടീം വ്യക്തമാക്കിയിരിക്കുന്നത്. ഏഷ്യ കപ്പിന് പുറമെ ഇംഗ്ലണ്ടിനെതിരൊയ ഹോം പരമ്പരയും താരത്തിന് നഷ്ടമാകും.

അതേ സമയം ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയ്ക്കും ടി20 ലോകകപ്പിനും താരം ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതപ്പെടുന്നത്.

 

Story Highlights: Shaheen Afridi ruled out from Asia cup.

Comments are closed.