“പാകിസ്താൻ വിജയം അർഹിക്കുന്നു, അവർ ആയിരുന്നു മികച്ച ടീം” – രോഹിത് ശർമ്മ

Newsroom

Img 20220905 014304

ഇന്ത്യയെ പരാജയപ്പെടുത്തിയ പാകിസ്താനെ പ്രശംസിച്ച് രോഹിത് ശർമ്മ. പാകിസ്താൻ ഈ വിജയം അർഹിക്കുന്നു എന്ന് മത്സര ശേഷം രോഹിത് ശർമ്മ പറഞ്ഞു‌‌. ഉയർന്ന സമ്മർദ്ദമുള്ള മത്സരമാണിത്. ഇതുപോലുള്ള മത്സരങ്ങളിൽ എതരാളികളിൽ നിന്ന് അവരുടെ ഏറ്റവും മികച്ചത് കാണാൻ സാധിക്കും. അതാണ് കാണാൻ ആയത്. രോഹിത് ശർമ്മ പറഞ്ഞു.

പാകിസ്താൻ ടീമിലും മികച്ച താരങ്ങളുണ്ട്, അതുകൊണ്ട് തന്നെ അവരുടെ പ്രകടനങ്ങളിൽ അത്ഭുതപ്പെടാനില്ല എന്നും രോഹിത് ശർമ പറഞ്ഞു

ഈ സ്കോർ നല്ല സ്കോർ ആണെന്ന് ഞാൻ കരുതി. ഏത് പിച്ച് ആയാലും നിങ്ങൾ 180 റൺസ് എടുക്കുമ്പോൾ അത് നല്ല സ്‌കോർ ആണ്. ഈ പരാജയത്തിൽ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. രോഹിത് പറഞ്ഞു.

ഈ വിജയത്തിനു പാകിസ്ഥാന് ക്രെഡിറ്റ് നൽകണം. അവർ ഞങ്ങളെക്കാൾ നന്നായി കളിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.