അടിക്കാൻ ബാറ്റോങ്ങി!! മത്സരത്തിനിടയിൽ ഏറ്റുമുട്ടി അഫ്ഗാന്റെ ഫരീദും പാകിസ്താന്റെ ആസിഫ് അലിയും

ഇന്നലെ പാകിസ്താൻ നാടകീയമായ ഒരു മത്സരത്തിന് ഒടുവിൽ അഫ്ഘാനിസ്ഥാനെ പരാജയപ്പെടുത്തി കൊണ്ട് ഏഷ്യാകപ്പ് ഫൈനലിലേക്ക് മുന്നേറിയിരുന്നു‌. എന്നാൽ ഇന്നലെ കളിയുടെ 19ആം ഓവറിൽ നടന്ന കയ്യാംകളി മത്സരത്തിന്റെ മാറ്റു കുറച്ചു‌. 19ആം ഓവറിൽ ആസിഫ് അലിയെ പുറത്താക്കിയ അഫ്ഗാന്റെ പേസർ ഫരീദ് അഹ്മദ് മാലിക് ആസിഫ് അലിക്ക് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തി.

ഇതിനു പിന്നാലെ ആസിഫ് അലി ബാറ്റ് എടുത്ത് ഫരീദിനെ അടിക്കാൻ ഓങ്ങുകയും ചെയ്തു. ഇരുവരും തമ്മിൽ വാക്കേറ്റവും ചെറിയ ഉരസലും ഉണ്ടായി. മറ്റു അഫ്ഗാൻ താരങ്ങളും റഫറിയും തക്ക് സമയത്ത് ഇടപെട്ടത് കൊണ്ട് മാത്രമാണ് കൂടുതൽ മോശമായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്താതിരുന്നത്. ഈ ഓവറിന് തൊട്ടു പിന്നാലെ ആയിരുന്നു രണ്ട് സിക്സറുകൾ അടിച്ച് നസീം പാകിസ്താനെ വിജയിപ്പിച്ചത്.