ഏഷ്യ കപ്പിനുള്ള പാക്കിസ്ഥാന്റെ സ്ക്വാഡ് പ്രഖ്യാപിച്ചു

Sports Correspondent

Picsart 23 03 13 21 38 59 714
Download the Fanport app now!
Appstore Badge
Google Play Badge 1

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കും ഏഷ്യ കപ്പിനുമുള്ള ടീം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. 17 അംഗ സംഘത്തിലേക്ക് ഫഹീം അഷ്റഫിനെ ടീം തിരികെ വിളിച്ചിട്ടുണ്ട്. 2021ൽ ആണ് ഫഹീം അവസാനമായി പാക്കിസ്ഥാന് വേണ്ടി ഏകദിനം കളിച്ചത്.

പ്രാദേശിക ക്രിക്കറ്റിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത തയ്യാബ് താഹിറിനും ടീമിൽ അവസരം ലഭിച്ചിട്ടുണ്ട്. പുതുതായി ചുമതലയേറ്റ പാക്കിസ്ഥാന്‍ പുരുഷ ടീമിന്റെ മുഖ്യ സെലക്ടര്‍ ഇന്‍സമാം ആണ് ടീം പ്രഖ്യാപനം പത്ര സമ്മേളനത്തിൽ നടത്തിയത്.

പാക്കിസ്ഥാന്‍: Babar Azam (C), Mohammad Rizwan, Mohammad Haris, Imam-ul-Haq, Fakhar Zaman, Ifthikar Ahmed, Abdullah Shafique, Saud Shakeel, Tayyab Tahir, Salman Ali Agha, Faheem Ashraf, Shadab Khan, Mohammad Nawaz, Naseem Shah, Shaheen Afridi, Haris Rauf, Usama Mir, Mohammad Wasim Jr