നേപ്പാളിനെതിരെ 238 റൺസ് വിജയം നേടി പാക്കിസ്ഥാന്‍

Sports Correspondent

ഏഷ്യ കപ്പിൽ കൂറ്റന്‍ വിജയവുമായി പാക്കിസ്ഥാന്‍. ഇന്ന് ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ ആദ്യം ബാറ്റ് ചെയ്ത് പാക്കിസ്ഥാന്‍ ബാബര്‍ അസമിന്റെയും ഇഫ്തിക്കര്‍ അഹമ്മദിന്റെയും ശതകങ്ങളുടെ മികവിൽ 342 റൺസാണ് നേടിയത്. എതിരാളികളെ 104 റൺസിലൊതുക്കി 238 റൺസിന്റെ കൂറ്റന്‍ ജയം ആണ് പാക്കിസ്ഥാന്‍ നേടിയത്.

പാക്കിസ്ഥാന് വേണ്ടി ഷദബ് ഖാന്‍ നാലും ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. 28 റൺസ് നേടിയ സോംപാൽ കാമിയാണ് ടോപ് സ്കോറര്‍. ആരിഫ് ഷെയ്ഖ് 26 റൺസും നേടി. 23.4 ഓവറിലാണ് നേപ്പാള്‍ ഓള്‍ഔട്ട് ആയത്.