ടോസിനെക്കുറിച്ച് ചിന്തിക്കുന്നില്ല, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യേണ്ട വെല്ലുവിളി ഏറ്റെടുക്കുവാന്‍ തയ്യാര്‍ – കെഎൽ രാഹുല്‍

ഇന്ത്യന്‍ ടീം യുഎഇയിൽ ആദ്യം ബാറ്റ് ചെയ്യുക എന്ന വെല്ലുവിളി ഏറ്റെടുക്കുവാന്‍ തയ്യാറായാണ് ഏഷ്യ കപ്പിനെത്തുന്നതെന്ന് പറഞ്ഞ് കെഎൽ രാഹുല്‍. ദുബായിയിൽ ടി20 ലോകകപ്പ് നടന്നപ്പോള്‍ 13 മത്സരങ്ങളിൽ 12 എണ്ണത്തിലും വിജയം ചേസിംഗ് ടീമിനായിരുന്നു.

ടോസിന് വലിയ സ്ഥാനം ഉണ്ടെങ്കിലും ടോസ് നേടി ബാറ്റിംഗ് തിര‍ഞ്ഞെടുത്ത് യുഎഇയിലെ പിച്ചിൽ വെല്ലുവിളി നേരിടുവാന്‍ ഇന്ത്യയെ സജ്ജമാക്കുവാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം എന്ന് കെഎൽ രാഹുല്‍ വ്യക്തമാക്കി.

അതാണ് ടീമിന്റെ ലക്ഷ്യവും കാഴ്ചപ്പാടും ഈ പ്രക്രിയ ടീമിന്റെ ആത്മവിശ്വാസത്തെയും വലുതായി ഉയര്‍ത്തുമെന്നും രാഹുല്‍ പറഞ്ഞു. ടോസ് നേടിയാൽ ഇന്ത്യ ബാറ്റിംഗായിരിക്കും തിരഞ്ഞെടുക്കുക എന്ന സൂചന കൂടി രാഹുല്‍ നൽകി.

Comments are closed.