ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റിന് എതിരെ

Newsroom

Img 20220827 110527

ഡൂറണ്ട് കപ്പിലെ തങ്ങളുടെ ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇന്ന് തങ്ങളുടെ മൂന്നാം മത്സരത്തിന് ഇറങ്ങും. ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആദ്യ രണ്ട് മത്സരത്തിലും വിജയിക്കാൻ ആവാതിരുന്ന ബ്ലാസ്റ്റേഴ്സ് ഇന്ന് വിജയിക്കാൻ ആകും എന്ന് പ്രതീക്ഷിക്കുന്നു. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട നോർത്ത് ഈസ്റ്റിനെ മറികടക്കാനുള്ള മികവ് കേരള ബ്ലാസ്റ്റേഴ്സിന്റെ യുവനിരക്ക് ഉണ്ട്.

ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ വൈകിട്ട് 6 മണിക്കാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം. രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഉള്ളത്. ഇന്ന് വിജയിച്ചിട്ടില്ല എങ്കിൽ ഗ്രൂപ്പ് ഘട്ടം കടക്കാമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ അവസാനിക്കും. കളി തത്സമയം സ്പോർട്സ് 18ലും വൂട്ട് ആപ്പിലും കാണാം.