“19ആം ഓവർ അർഷ്ദീപിന് കൊടുക്കണം ആയിരുന്നു, ഇത് രോഹിത് ശർമ്മയുടെ പിഴവ്” – ഇർഫാൻ പഠാൻ

ഇന്നലെ ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിൽ രോഹിത് ശർമ്മയുടെ തീരുമാനം പിഴച്ചു എന്ന് മുൻ ഇന്ത്യൻ ആൾ റൗണ്ടർ ഇർഫാൻ പഠാൻ. അർഷ്ദീപിനായിരുന്നു 19ആം ഓവർ കൊടുക്കേണ്ടിയിരുന്നത് എന്ന് ഇർഫാൻ പറഞ്ഞു. ഭുവനേശ്വർ ശ്രീലങ്കയ്ക്ക് എതിരെയും പാകിസ്താന് എതിരെയും നിരാശപ്പെടുത്തി. ഇത്രയും പരിചയസമ്പത്തുള്ള ഭുവനേശ്വർ ഇതിനേക്കാൾ ഉത്തരവാദിത്വ ബോധം കാണിക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അർഷ്ദീപ് നന്നായി പന്ത് എറിഞ്ഞു. ഭാവിയിൽ അർഷ്ദീപ് ഒരു വലിയ താരമായി മാറും എന്ന് ഇർഫാൻ പറഞ്ഞു. ബുമ്ര വന്നാൽ ഇന്ത്യയുടെ ബൗളിംഗിലെ പ്രശ്നം പരിഹരിക്കപ്പെടും എന്നാണ് വിശ്വാസം. എങ്കിലും 180ന് അടുത്ത് റൺസ് എടുത്തിട്ട് അത് ഡിഫൻഡ് ചെയ്യാൻ പറ്റാത്തത് നിരാശപ്പെടുത്തുന്നു എന്നും ഇർഫാൻ കൂട്ടിച്ചേർത്തു.