ഇന്ന് നടക്കുന്ന ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യണം എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. ഇന്ത്യ ആദ്യം ബാറ്റ് ചെയ്താൽ, അവർ ഈ മത്സരം ഏകപക്ഷീയമായി ജയിക്കും എന്ന് എനിക്ക് തോന്നുന്നു. തുടക്കത്തിൽ ഇന്ത്യ എന്ത് റൺസ് നേടിയാലും, ശ്രീലങ്കയെ അത്ര സ്കോർ ചെയ്യാൻ ഇന്ത്യ അനുവദിക്കില്ല. ഇന്ത്യൻ ബൗളർമാരിൽ എനിക്ക് വിശ്വാസമുണ്ട്. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ ബാറ്റർമാരിലും എനിക്ക് ആത്മവിശ്വാസമുണ്ട്,” ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
“രോഹിത് ശർമ്മയ്ക്ക് ശ്രീലങ്കയെ ഒരുപാട് ഇഷ്ടമാണ്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്താൽ രോഹിത് ശർമ്മ ഏറെ റൺസ് നേടും. അദ്ദേഹത്തോടൊപ്പം ശുഭ്മാൻ ഗില്ലും ഉണ്ടാകും. കഴിഞ്ഞ മത്സരത്തിൽ ശുഭ്മാൻ ഗിൽ സ്പിൻ കളിച്ച രീതി വെച്ച് അദ്ദേഹത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്ന് പറയാം. ദുനിത് വെല്ലലഗെ ഒരു തവണ ഇന്ത്യയെ വിഷമിപ്പിച്ചു, അത് ആവർത്തിക്കാൻ അദ്ദേഹത്തിന് കഴിയില്ല, ”ചോപ്ര പറയുന്നു.
“ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്താൽ കളി മാറും. അപ്പോൾ കസുൻ രജിത, മതീശ പതിരണ, ധനഞ്ജയ ഡി സിൽവ, ചരിത് അസലങ്ക, ദുനിത് വെല്ലലഗെ – ഇവരെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കും. ടോസ് നേടി ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ, കളി ആവേശകരമായിരിക്കും.” ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.