“താനാണെങ്കിൽ ജഡേജക്ക് പകരം ഹൂഡയെ കളിപ്പിക്കും”

Newsroom

പരിക്കേറ്റ ജഡേജക്ക് പകരം പാകിസ്താന് എതിരായ മത്സരത്തിൽ ഹൂഡയെ കളിപ്പിക്കണം എന്ന് വസീം ജാഫർ‌‌. അക്സർ പട്ടലിനേക്കാൾ അനുയോജ്യമായ തീരുമാനം ദീപക് ഹൂഡ ആകും എന്നു ജാഫർ പറയുന്നു. ഹൂഡ നേരത്തെ തന്നെ ടീമിൽ ഉണ്ട്. എന്നാൽ ഇതുവരെ ഏഷ്യ കപ്പിൽ ആദ്യ ഇലവനിൽ എത്തിയിട്ടില്ല.

ഹൂഡ വന്നാൽ ബാറ്റിംഗ് കൂടുതൽ ശക്തമാകും. പാക്കിസ്ഥാനെതിരെ പ്രത്യേകിച്ച് അത് ആവശ്യമാണ്. ഞങ്ങൾ സംസാരിക്കുന്ന ആക്രമണ ശൈലി ഇതുവരെ കളിക്കാൻ ഇന്ത്യക്ക് ആയിട്ടില്ല‌. അത് ബാറ്റിങിൽ ആൾക്കാരുടെ എണ്ണം കുറവായത് കൊണ്ടാണ്. എന്ന് വസീം ജാഫർ പറയുന്നു. ഹൂഡ വന്നാൽ, ബാറ്റിംഗ് അൽപ്പം കൂടെ വലിയ നിരയാകും. അദ്ദേഹത്തിന് രണ്ട് ഓവർ എറിയാനും പറ്റും. എവിടെ വേണമെങ്കിലും ബാറ്റ് ചെയ്യാനും കഴിയും. ജാഫർ പറഞ്ഞു