13ാം ഓവര്‍ വരെ ഹോങ്കോംഗ് വേറെ ലെവൽ ആയിരുന്നു – നിസാകത് ഖാന്‍

Sports Correspondent

Hongkong

ബൗളിംഗിൽ ഇന്ത്യയെ ഒരു പരിധി വരെ പിടിച്ച് കെട്ടുവാന്‍ തന്റെ ടീമിന് സാധിച്ചുവെന്ന് പറഞ്ഞ് ഹോങ്കോംഗ് ക്യാപ്റ്റന്‍ നിസാകത് ഖാന്‍. 13ാം ഓവര്‍ വരെ മത്സരത്തിൽ സാന്നിദ്ധ്യമറിയിക്കുവാന്‍ ടീമിന് സാധിച്ചുവെന്നും എന്നാൽ സൂര്യകുമാര്‍ യാദവിന്റെ വരവോടെ കാര്യങ്ങള്‍ മാറി മറിഞ്ഞുവെന്നും നിസാകത് ഖാന്‍ വ്യക്തമാക്കി.

13 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 94/2 എന്ന നിലയിലായിരുന്നു. രാഹുലിന്റെ വിക്കറ്റ് വീണ ശേഷം സൂര്യകുമാര്‍ യാദവ് ക്രീസിലെത്തിയാണ് മത്സരം മാറ്റി മറിച്ചത്. 22 പന്തിൽ നിന്ന് അര്‍ദ്ധ ശതകം തികച്ച താരം 26 പന്തിൽ 68 റൺസുമായി പുറത്താകാതെ നിന്നു.

ടീമിന്റെ ഡെത്ത് ബൗളിംഗ് മെച്ചപ്പെടുത്തുവാനുണ്ടെന്നും പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിന് മുമ്പ് അതിനെക്കുറിച്ച് ടീം ചര്‍ച്ച ചെയ്യുമെന്നും നിസാകത് ഖാന്‍ വ്യക്തമാക്കി.