ആഴ്‌സണൽ മധ്യനിര താരത്തെ സെയിന്റസ് സ്വന്തമാക്കും

ആഴ്‌സണൽ മധ്യനിര താരം ആസ്‌ലി മറ്റ്ലന്റ് നൈൽസ് സൗത്താപ്റ്റൺ താരമാവും. നിലവിൽ അവസാന വർഷ ആഴ്‌സണൽ കരാറിൽ ഉള്ള താരം ആദ്യം ക്ലബും ആയി 2024 വരെ കരാർ പുതുക്കും. താരത്തെ ലോണിൽ ആവും സൗത്താപ്റ്റൺ ഇപ്പോൾ സ്വന്തമാക്കുക.

താരത്തെ പൂർണമായും സ്വന്തമാക്കാനുള്ള വ്യവസ്ഥയും ഈ ലോൺ കരാറിൽ ഉണ്ടായിരിക്കും. ചിലപ്പോൾ ഇന്ന് തന്നെ താരത്തിന്റെ മെഡിക്കൽ സൗത്താപ്റ്റൺ പൂർത്തിയാക്കും. മധ്യനിരയിൽ താരങ്ങൾ പരിക്കിന്റെ പിടിയിൽ ആണെങ്കിലും നൈൽസിനെ ടീം വിടാൻ ആഴ്‌സണൽ സമ്മതിക്കുക ആയിരുന്നു.

Comments are closed.