ബാറ്റിംഗിലും തിളങ്ങി ദുനിത് വെല്ലാലാഗേ, 41 റൺസ് വിജയവുമായി ഇന്ത്യ

Sports Correspondent

ഏഷ്യ കപ്പിൽ ശ്രീലങ്കയുടെ ബൗളര്‍മാര്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിച്ച് ബൗളര്‍മാര്‍. 214 റൺസ് വിജയം തേടിയിറങ്ങിയ ശ്രീലങ്കയെ 172 റൺസിനെറിഞ്ഞൊതുക്കി 41 റൺസ് വിജയം ആണ് ഇന്ത്യ കരസ്ഥമാക്കിയത്. 41.3 ഓവറിൽ ആണ് ശ്രീലങ്ക ഓള്‍ഔട്ട് ആയത്.

99/6 എന്ന നിലയിൽ പ്രതിരോധത്തിലായെങ്കിലും ശ്രീലങ്കയെ ധനന്‍ജയ ഡി സിൽവ – ദുനിത് വെല്ലാലാഗേ കൂട്ടുകെട്ട് മുന്നോട്ട് നയിക്കുകയായിരുന്നു. 63 റൺസ് നേടിയ കൂട്ടുകെട്ടിനെ 38ാം ഓവറിൽ രവീന്ദ്ര ജഡേജ ആണ് തകര്‍ത്തത്. 41 റൺസ് നേടിയ ധനന്‍ജയ ഡി സിൽവയെയാണ് ലങ്കയ്ക്ക് നഷ്ടമായത്. ദുനിത് വെല്ലാലാഗേ 42 റൺസുമായി പുറത്താകാതെ നിന്നുവെങ്കിലും വിജയം ഇന്ത്യയ്ക്ക് സ്വന്തമായി. കുൽദീപ് യാദവ് നാലും ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റും ഇന്ത്യയ്ക്കായി വീഴ്ത്തി.