ഷാർജ എഫ് സിയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്!! ഗോളുകളുമായി പുതിയ വിദേശ താരങ്ങൾ

Newsroom

Picsart 23 09 12 22 44 51 992
Download the Fanport app now!
Appstore Badge
Google Play Badge 1

യു എ ഇയിലെ പ്രീസീസൺ ടൂറിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച പ്രകടനം. ഇന്ന് യു എ ഇയിലെ വലിയ ക്ലബുകളിൽ ഒന്നായ ഷാർജ എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം നേടി. കേരള ബ്ലാസ്റ്റേഴ്സിനായി രണ്ട് പുതിയ വിദേശ താരങ്ങളാണ് ഇന്ന് ഗോളുകൾ നേടിയത്. ആദ്യ ഗോൾ ജപ്പാനീസ് താരം ദെയ്സുകെയുടെ വകയായിരുന്നു‌. ഒരു ഫ്രീകിക്കിലൂടെ ആയിരുന്നു ദെയ്സുകെയുടെ ഗോൾ.

കേരള 23 09 12 22 45 13 702

ഘാന താരം കാമെ പെപ്രയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടിയത്. ആദ്യ പകുതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് 2-1ന് മുന്നിൽ എത്തി. രണ്ടാം പകുതിയിൽ വിജയം ഉറപ്പിക്കാനും കേരള ബ്ലാസ്റ്റേഴ്സിനായി. കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ പ്രീസീസൺ മത്സരത്തിൽ അൽ വാസലിനോട് പരാജയപ്പെട്ടിരുന്നു. ഇനി ഒരു പ്രീസീസൺ മത്സരം കൂടെ കേരള ബ്ലാസ്റ്റേഴ്സ് യു എ ഇയിൽ കളിക്കും. ഇന്ന് ലെസ്കോവിചിന് ആദ്യ പകുതിയിൽ പരിക്കേറ്റത് ബ്ലാസ്റ്റേഴ്സിന് ചെറിയ ആശങ്ക നൽകുന്നുണ്ട്.