ബംഗ്ലാദേശിനെ 5 വിക്കറ്റിനു തോൽപ്പിച്ച് ശ്രീലങ്ക ഏഷ്യാ കപ്പ് തുടങ്ങി

Newsroom

ഏഷ്യാ കപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ ശ്രീലങ്കയ്ക്ക് 5 വിക്കറ്റ് വിജയം. ബംഗ്ലാദേശ് ഉയർത്തിയ 164 റൺസ് എന്ന വിജയ ലക്ഷ്യം ശ്രീലങ്ക 5 വിക്കറ്റ് നഷ്ടത്തിൽ 39 ഓവറിലേക്ക് മറികടന്നു. ശ്രീലങ്കക്ക് വേണ്ടി അസലങ്ക 62 റൺസുമായി പുറത്താകാതെ നിന്ന് വിജയം ഉറപ്പിച്ചു. സമര വിക്രമ 54 റൺസും എടുത്തു.

Picsart 23 08 31 18 59 36 108

ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 164 റൺസിന് ഓളൗട്ട് ആയി‌. 42.4 ഓവറിൽ ആണ് ബംഗ്ലാദേശ് ഓളൗട്ട് ആയത്. 89 റൺസ് എടുത്ത ഷാന്റോ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ ബാറ്റു കൊണ്ട് തിളങ്ങിയത്‌. ഷാന്റോ 122 പന്തിൽ നിന്നാണ് 89 റൺസ് എടുത്തത്. മുഹമ്മദ് നയിം (16), തൻസിദ് ഹസൻ (0), ഷാകിബ് (5), തൗഹിദ് ഹൃദ്രോയ് (20), മുഷ്ഫഖിർ റഹീം (13) എന്നിവർ ബാറ്റു കൊണ്ട് നിരാശപ്പെടുത്തി.
Picsart 23 08 31 18 59 47 576

ശ്രീലങ്കയ്ക്ക് ആയി മതീഷ പതിരണ 32 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. തീക്ഷണ രണ്ടു വിക്കറ്റും ശനക, ധനഞ്ചയ, ദുനിത എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.