ഏഷ്യ കപ്പിലെ ഇന്ത്യ പാക് മത്സരം ഓഗസ്റ്റ് 28ന്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യ കപ്പിൽ ഇന്ത്യയുടെ പാക്കിസ്ഥാനെതിരെയുള്ള മത്സരം ഓഗസ്റ്റ് 28ന് നടക്കും. ഏവരും ഉറ്റുനോക്കുന്ന ഇന്ത്യ – പാക് പോരാട്ടം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ കാരണം ഐസിസി, എസിസി ടൂര്‍ണ്ണമെന്റിൽ മാത്രമാണ് നടക്കുന്നത്. ബൈലാറ്ററൽ പരമ്പരകളിൽ ഇരു ടീമുകളും ഇപ്പോള്‍ ഏറ്റുമുട്ടാറില്ല.

ശ്രീലങ്കയിലാണ് ഏഷ്യ കപ്പ് നടക്കുന്നത്. രാജ്യത്തെ സാമ്പത്തിക – രാഷ്ട്രീയ അരക്ഷിതാവസ്ഥ പരിഗണിച്ച് ടൂര്‍ണ്ണമെന്റ് മാറ്റുമെന്ന തരത്തിൽ വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ശ്രീലങ്ക ഓസ്ട്രേലിയയെ ആതിഥേയത്വം വഹിച്ചതിനാൽ തന്നെ ശ്രീലങ്കയിൽ തന്നെ ആവും ടൂര്‍ണ്ണമെന്റ് എന്ന് ഉറപ്പായിട്ടുണ്ട്.

ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് പ്രമാണിച്ച് ഏഷ്യ കപ്പ് ടി20 ഫോര്‍മാറ്റിലായിരിക്കും നടക്കുക.