2014 ഏഷ്യാ കപ്പിൽ അഫ്രീദിയുടെ അടി കൊണ്ടത് കൊണ്ടാണ് അശ്വിനെ കളിപ്പിക്കാൻ ഇന്ത്യ ധൈര്യപ്പെടാത്തത് എന്ന് ഹഫീസ്

അടുത്ത കാലത്തായി ഇന്ത്യൻ താരങ്ങളെ വിമർശിച്ച് വിവാദങ്ങളുടെ ഭാഗമാകുന്ന പാകിസ്താൻ മുൻ താരം ഹഫീസ് ഒരു പ്രസ്താവന കൂടെ നടത്തിയിരിക്കുകയാണ്. ഇന്ത്യ ഇപ്പോൾ അശ്വിനെ കളിപ്പിക്കാത്തതിനുള്ള കാരണം ഷാഹിദ് അഫീദി ആണെന്ന് ഹഫീസ് പറയുന്നു. 2014 ഏഷ്യാ കപ്പിൽ അഫ്രീദി അശ്വിനെ അടിച്ച് പറത്തിയിരുന്നു. അത് ഇന്ത്യ മറക്കാത്തത് കൊണ്ടാണ് ഇന്ത്യ അശ്വിനെ കളിപ്പിക്കാൻ ധൈര്യപ്പെടാത്തത് എന്ന് അദ്ദേഹം പറഞ്ഞു.

താൻ അഫ്രീദിക്ക് നന്ദി പറയുന്നു. അന്ന് അഫ്രീദി രണ്ട് സിക്സുകൾ തുടർച്ചയായി അടിച്ചതിന്റെ ഫലമാണ് ഇപ്പോൾ അശ്വിൻ പുറത്തിരിക്കുന്നത്. അദ്ദേഹം പറഞ്ഞു. 2014 ഏഷ്യാ കപ്പിൽ ഇന്ത്യക്ക് എതിരെ അന്ന് 246 റൺസ് പിന്തുടർന്ന പാകിസ്താൻ അഫ്രീദിയുടെ മികവിൽ ആയിരുന്നു വിജയിച്ചത്. അഫ്രീദി 18 പന്തിൽ 34 റൺസ് എടുത്തതിൽ രണ്ട് സിക്സുകൾ അശ്വിന്റെ പന്തിൽ ആയിരുന്നു. അശ്വിനെ തുടർച്ചയായ രണ്ട് സിക്സുകൾ പറത്തി ആയിരുന്നു അന്ന് പാകിസ്താനെ അഫ്രീദി വിജയത്തിലേക്ക് നയിച്ചത്.