ഏഷ്യ കപ്പ് 2021 മാറ്റി വയ്ക്കുവാന്‍ സാധ്യത

Sports Correspondent

ശ്രീലങ്കയില്‍ നടക്കാനിരുന്ന 2021 ഏഷ്യ കപ്പ് മാറ്റി വയ്ക്കുവാന്‍ സാധ്യത. ഏഷ്യയിലെ പ്രധാന ടീമുകള്‍ക്കെല്ലാം ഡിസംബര്‍ അവസാനം വരെ മത്സരങ്ങളുള്ളതിനാല്‍ ടൂര്‍ണ്ണമെന്റ് നടത്തുക അസാധ്യമെന്നാണ് ഇപ്പോള്‍ കരുതുന്നത്. മുന്‍ നിശ്ചയിച്ച പ്രകാരം ടൂര്‍ണ്ണമെന്റുമായി മുന്നോട്ട് പോകുവാന്‍ സാധിക്കില്ല എന്നാണ് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് അധികാരികളുടെ ഇപ്പോളത്തെ കണക്ക്കൂട്ടല്‍.

അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പുറമെ ഈ രാജ്യങ്ങളിലെയെല്ലാം ടി20 ലീഗും നടക്കാനിരിക്കുന്നതിനാല്‍ തന്നെ ഈ വര്‍ഷം ഏഷ്യ കപ്പ് നടക്കുമോ എന്നത് സംശയത്തിലാണ്. ടി20 ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഈ വര്‍ഷത്തെ ഏഷ്യ കപ്പ് ടി20 ഫോര്‍മാറ്റിലാണ് നടത്താനിരുന്നത്. ലോകകപ്പിന് മുമ്പ് ഏഷ്യ കപ്പ് നടക്കുവാന്‍ സാധ്യതയില്ലാത്തതിനാല്‍ തന്നെ ഇനി ഏത് ഫോര്‍മാറ്റിലാവും ടൂര്‍ണ്ണമെന്റ് എന്നത് വ്യക്തമല്ല.