യുവന്റസിൽ തുടരണം എന്നാണ് ആഗ്രഹം എന്ന് പിർലോ

20210520 111414
- Advertisement -

യുവന്റസ് പരിശീലകനായ പിർലോ തനിക്ക് യുവന്റസിൽ തുടരണം എന്നാണ് ആഗ്രഹം എന്ന് വ്യക്തമാക്കി. ഇന്നലെ യുവന്റസിന് കോപ ഇറ്റാലിയ കിരീടം നേടിക്കൊടുത്ത ശേഷം സംസാരിക്കുക ആയിരുന്നു പിർലോ. താൻ ഈ ക്ലബിനെ ഒരുപട് സ്നേഹിക്കുന്നു ഇവിടെ പരിശീലകനായി പ്രവർത്തിക്കുന്നതും ഇഷ്ടപ്പെടുന്നു. പിർലോ പറഞ്ഞു. ഇനിയും ഈ ക്ലബിനൊപ്പം മുന്നോട്ട് പോകാൻ ആണ് തന്റെ തീരുമാനം എന്നും പിർലോ പറഞ്ഞു‌.

ക്ലബ് മാനേജ്മെന്റ് ആണ് ബാക്കി കാര്യങ്ങൾ തീരുമാനിക്കേണ്ടത് എന്നും തന്നെ ഇവിടെ പ്രവർത്തിക്കാൻ അനുവദിക്കുന്നത് വരെ താൻ ഇവിടെ ഉണ്ടാകും എന്നും മുൻ യുവന്റസ് താരം കൂടിയായ പിർലോ പറഞ്ഞു. കോപ ഇറ്റാലിയ കിരീടം നേടിയ പിർലോവിന് ഇനി ചാമ്പ്യൻസ് ലീഗ് യോഗ്യത കൂടെ ഉറപ്പിക്കാൻ ആയാൽ അടുത്ത സീസണിലും യുവന്റസ് പരിശീലകൻ ആയി തുടരാൻ ആയേക്കും.

Advertisement