ഏഷ്യ കപ്പ് ക്രിക്കറ്റും പ്രതിസന്ധിയിലേക്ക്

Photo: AFP
- Advertisement -

കൊറോണ വൈറസ് ബാധ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നതിനിടെ ഈ വർഷം നടക്കേണ്ട ഏഷ്യ കപ്പ് ടി20 ടൂർണമെന്റും പ്രതിസന്ധിയിലേക്ക്. കൊറോണ വൈറസ് ബാധ പടരുന്നതിനിടെ തുടർന്ന് ഏഷ്യ കപ്പിന്റെ വേദികൾ തീരുമാനിക്കേണ്ട ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ യോഗം മാറ്റിവെച്ചു. ഇതോടെ ഏഷ്യ കപ്പ് എന്ന് നടക്കുമെന്ന കാര്യത്തിൽ വ്യക്തത വരുത്താനായില്ല. ഈ വർഷം സെപ്റ്റംബറിലാണ് ഏഷ്യ കപ്പ് നടക്കേണ്ടിയിരുന്നത്.

നേരത്തെ ടൂർണമെന്റ് നടത്താനുള്ള അവകാശം പാകിസ്ഥാന് ലഭിച്ചിരുന്നെങ്കിലും ഇന്ത്യ പാകിസ്ഥാനിൽ കളിക്കില്ലെന്ന് വ്യക്തമാക്കിയതിനെ തുടർന്ന് ഏഷ്യ കപ്പ് യു.എ.യിൽ വെച്ച് നടത്താമെന്ന് തീരുമാനിച്ചിരുന്നു. ഇന്ത്യ പാകിസ്ഥാനിലേക്ക് പോവില്ലെന്നും എന്നാൽ വേറെ ഒരു വേദിയിൽ വെച്ച് പാകിസ്ഥാനുമായി കളിക്കുന്നതിൽ ഇന്ത്യക്ക് പ്രശ്നം ഇല്ലെന്നും ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു. അതെ സമയം ഇന്ത്യ ഒഴികെയുള്ള ടീമുകളുമായുള്ള കുറച്ചു മത്സരങ്ങൾ പാകിസ്ഥാനിൽ വെച്ച് നടത്താനുള്ള ശ്രമവും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നടത്തുന്നുണ്ട്.

Advertisement