വിന്‍ഡീസ് പരമ്പരയിൽ അശ്വിനില്ല, രോഹിത് മടങ്ങിയെത്തുന്നു

Ashwin

വെസ്റ്റിന്‍ഡീസിനെതിരെയുള്ള വൈറ്റ് ബോള്‍ പരമ്പരയിലേക്കുള്ള സെലക്ഷന് താനില്ലെന്ന് അറിയിച്ച് രവിചന്ദ്രന്‍ അശ്വിന്‍. ഫെബ്രുവരി 6ന് ആരംഭിയ്ക്കുന്ന പരമ്പരയിൽ നായകനായി രോഹിത് ശര്‍മ്മ മടങ്ങിയെത്തും. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഇന്ന് ടീം സെലക്ഷന്‍ നടക്കാനിരുന്നതാണെങ്കിലും കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും ചില സെലക്ടര്‍മാരുടെയും അഭാവം കാരണം അടുത്ത രണ്ട് ദിവസത്തിൽ ഇന്ത്യന്‍ ടീം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

രവീന്ദദ്ര ജഡേജയുടെ ടീമിലേക്കുള്ള സെലക്ഷന്‍ താരത്തിന്റെ ഫിറ്റ്നെസ്സിനെ ആശ്രയിച്ചിരിക്കുമെന്നും ഹാര്‍ദ്ദിക് പാണ്ഡ്യയ ഫിറ്റായിട്ടില്ലെന്നുമാണ് ലഭിയ്ക്കുന്ന വിവരം.

ഏകദിനങ്ങള്‍ 6, 9, 11 തീയ്യതികളില്‍ അഹമ്മദാബാദിലും ടി20 മത്സരങ്ങള്‍ ഫെബ്രുവരി 16, 18, 20 തീയ്യതികളില്‍ കൊല്‍ക്കത്തയിലും നടക്കും.

Previous articleസന്തോഷ് ട്രോഫി ഇനി ഏപ്രില്‍ മാസം മൂന്നാം വാരം മുതല്‍
Next articleറഫറിയുടെ ചതിയും മറികടന്ന് ഇർഷാദിലൂടെ നോർത്ത് ഈസ്റ്റിന് സമനില