പരിക്ക്, കൗണ്ടിയില്‍ നിന്നും അശ്വിന്‍ വിട്ട് നില്‍ക്കും

അഞ്ചാം ടെസ്റ്റില്‍ നിന്ന് പരിക്കും മോശം ഫോമും മൂലം ഒഴിവാക്കപ്പെട്ട അശ്വിന് കൗണ്ടിയിലെ മത്സരങ്ങളിലും കളിക്കാനാകില്ലെന്ന് അറിയുന്നു. മൂന്നാം ടെസ്റ്റിലെ പരിക്കിനെ മറച്ചുവെച്ച് അശ്വിന്‍ നാലാം ടെസ്റ്റില്‍ കളിച്ചുവെങ്കിലും താരത്തിനു അത് തിരിച്ചടിയായി മാറിയിരുന്നു. നാലാം ടെസ്റ്റില്‍ മികവ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ താരം പിന്നീട് അഞ്ചാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു.

വോര്‍സെസ്റ്റര്‍ഷയറിനു വേണ്ടി ശേഷിക്കുന്ന കൗണ്ടി സീസണില്‍ അശ്വിന്‍ കളിക്കില്ലെന്നാണ് ഇപ്പോള്‍ അറിയുവാന്‍ കഴിയുന്നത്. 2017ല്‍ ടീമിനു വേണ്ടി മികച്ച പ്രഭാവം സൃഷ്ടിച്ച താരം തിരികെ എത്തുന്നില്ലെന്നത് ടീമിനെ സംബന്ധിച്ച് ദുഃഖകരമായ വാര്‍ത്തയാണെന്നാണ് ഇതിനെക്കുറിച്ച് വോര്‍സെസ്റ്റര്‍ഷയര്‍ സിഇഒ മാറ്റ് റൗന്‍സ്ലെ പറഞ്ഞത്.

Previous articleഅയർലണ്ട് ക്യാപ്റ്റൻ പരിക്കേറ്റ് പുറത്ത്
Next articleചെക്ക് റിപ്പബ്ലികിന് റഷ്യയുടെ അഞ്ചു ഗോൾ ചെക്ക്