ചെക്ക് റിപ്പബ്ലികിന് റഷ്യയുടെ അഞ്ചു ഗോൾ ചെക്ക്

ലോകകപ്പിലുണ്ടായിരുന്ന മികച്ച ഫോം തുടർന്ന് റഷ്യ. സ്വന്തം നാട്ടിൽ നടന്ന സൗഹൃദ മത്സരത്തിൽ ചെക്ക് റിപൽബ്ലിക്കിനെ നേരിട്ട റഷ്യ വമ്പൻ ജയം തന്നെ സ്വന്തമാക്കി. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു റഷ്യയുടെ വിജയം. നിരവധി പുതുമുഖങ്ങളുമായായിരുന്നു റഷ്യ ഇന്ന് ഇറങ്ങിയത്.

റഷ്യക്കായി ഇയോനോവ് ഇരട്ട ഗോളുകൾ നേടി‌. റോസ്തോവ് ക്ലബിന്റെ താരമാണ് ഇയൊനോവ്. സാബോലോറ്റിനി, ഇറോകിൻ, പോലോസ് എന്നിവരാണ് റഷ്യക്കായി ഗോൾ നേടിയ മറ്റു താരങ്ങൾ‌. തോമസ് സൗചെക് ആണ് ചെക്കിന്റെ ആശ്വാസ ഗോൾ നേടിയത്.

Previous articleപരിക്ക്, കൗണ്ടിയില്‍ നിന്നും അശ്വിന്‍ വിട്ട് നില്‍ക്കും
Next articleഇന്ത്യന്‍ പ്രതീക്ഷകള്‍ സിന്ധുവില്‍, സൈന പിന്മാറി