അശ്വിന്‍ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാള്‍: എംഎസ്‍കെ പ്രസാദ്

- Advertisement -

ഇംഗ്ലണ്ടില്‍ നിറം മങ്ങിയെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണ് രവിചന്ദ്രന്‍ അശ്വിനെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ എംഎസ്‍കെ പ്രസാദ്. ദക്ഷിണാഫ്രിക്കയില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ താരം ഇംഗ്ലണ്ടിലും മികച്ച നിലയിലാണ് തുടങ്ങിയത്. എന്നാല്‍ മൂന്നാം ടെസ്റ്റിനിടെ താരത്തിനു പരിക്കേറ്റതാണ് കാര്യങ്ങള്‍ പ്രതികൂലമാക്കിയതെന്നും പ്രസാദ് പറഞ്ഞു.

ആവശ്യത്തിനു വിശ്രമത്തിനു ശേഷം താരം നാലാം ടെസ്റ്റിനു തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച പോലെ തിളങ്ങാനായില്ല. ആദ്യ രണ്ട് ടെസ്റ്റിലും താരം ഇംഗ്ലണ്ടിലെ പിച്ചുകളില്‍ മികവ് പുലര്‍ത്തിയെന്ന് ആവര്‍ത്തിച്ച സെലക്ടര്‍മാര്‍ ഇന്ത്യയ്ക്കു് ടെസ്റ്റിലുള്ള മികച്ച സ്പിന്നര്‍മാര്‍ അശ്വിനു ജഡേജയുമാണെന്ന് വ്യക്തമാക്കി. സ്പിന്നര്‍മാരില്‍ മൂന്നാം സ്ഥാനത്ത് കുല്‍ദീപുമുണ്ടെന്ന് പ്രസാദ് പറഞ്ഞു.

Advertisement