2021ൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമായി അശ്വിൻ

Ashwin

2021ൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമായി മാറി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിൽ യങ്ങിന്റെ വിക്കറ്റ് വീഴ്ത്തിക്കൊണ്ടാണ് അശ്വിൻ ഈ നേട്ടം കൈവരിച്ചത്. വിൽ യങ്ങിന്റെ വിക്കറ്റ് 2021ൽ അശ്വിന്റെ 39മത്തെ വിക്കറ്റ് ആയിരുന്നു. പാകിസ്ഥാൻ താരം ഷഹീൻ അഫ്രിദിയെയാണ് അശ്വിൻ മറികടന്നത്. നിലവിൽ ബംഗ്ലാദേശിനെതിരായ 2 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ് ഷഹീൻ അഫ്രീദി.

ഈ വർഷം ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ നാല് മത്സരങ്ങളിൽ നിന്ന് 32 വിക്കറ്റുകൾ വീഴ്ത്തിയ അശ്വിൻ മാൻ ഓഫ് ദി സീരീസ് പുരസ്കാരവും സ്വന്തമാക്കിയിരുന്നു. അതെ സമയം ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ അശ്വിന് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. നാല് ഫാസ്റ്റ് ബൗളർമാരെ കളിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതോടെയാണ് ഇംഗ്ലണ്ടിൽ അശ്വിന് അവസരം ലഭിക്കാതെ പോയത്.

Previous articleസബാഹുദിൻ മിസ്ലിമി ബെംഗളൂരുവിന്റെ യൂത്ത് ഡെവലപ്മെന്റ് തലപ്പത്ത്
Next articleഡിമാർകോയ്ക്ക് ഇന്റർ മിലാൻ പുതിയ കരാർ നൽകും